temple
ആനമങ്ങാട് മണലായ മഹാ ശിവക്ഷേത്രത്തിൽ നടന്ന പിതൃബലി തർപ്പണം

പെരിന്തൽമണ്ണ: ആനമങ്ങാട് മണലായ മഹാ ശിവ ക്ഷേത്രത്തിലും കർക്കടക വാവിന് പിതൃബലി തർപ്പണത്തിന് വൻ തിരക്ക് അനുഭവപെട്ടു. പൂമംഗലത്ത് പരമേശ്വരൻ സ്വാമിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പുലർച്ച നാല് മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്രത്തിൽ തിലഹോമവും മറ്റ് വിശേഷാൽ പൂജകളും നടന്നു.