കോയമ്പത്തൂർ: ചെന്നൈയിൽ നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡ് മത്സരത്തോടനുബന്ധിച്ച് രാംരാജ് കോട്ടൺ 'ചെസ് ഒളിമ്പ്യാഡ് തമ്പി വേട്ടി' സ്‌പെഷ്യൽ മുണ്ടുകൾ പുറത്തിറക്കി. രാംരാജ് കോട്ടൺ സ്ഥാപകൻ കെ.ആർ. നാഗരാജൻ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മുണ്ട് സമ്മാനിച്ചു. നടൻ ജയറാം ഔദ്യോഗികമായി സ്‌പെഷ്യൽ മുണ്ടുകൾ പുറത്തിറക്കി.
ചെസ് കളത്തെ ഓർമ്മിപ്പിക്കും തരത്തിലുള്ള വെളുപ്പും കറുപ്പും നിറങ്ങൾ ഇടകലർന്ന ബോർഡറാണ് മുണ്ടിനുള്ളത്. ചെന്നൈയുടെ ചെസ് പാരമ്പര്യത്തിനുള്ള ആദരവെന്ന നിലയിലാണ് ലിമിറ്റഡ് എഡിഷൻ സെപ്ഷ്യൽ മുണ്ടുകൾ പുറത്തിറക്കിയിട്ടുള്ളത്. പരമ്പരാഗത പ്രൗഢിക്കൊപ്പം പുത്തൻശൈലികളെക്കൂടി സമന്വയിപ്പിക്കുന്നതാണ് പുതിയ മുണ്ടിന്റെ ഡിസൈൻ.