
ചങ്ങരംകുളം: അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി വേലായുധൻ നായരുടെ നിര്യാണത്തിൽ അയ്യപ്പസേവാസംഘം ജില്ലാ കമ്മിറ്റി ശ്രീശാസ്താ സ്‌കൂളിൽ അനുശോചന യോഗം ചേർന്നു. യോഗത്തിൽ സേവാസം ഘം ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ കണ്ണൻ പന്താവൂർ, സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി. മുരളീധരൻ, ജില്ലാ ജോയന്റ് സെക്രട്ടറി പ്രകാശൻ തവനൂർ, ജില്ലാ ട്രഷറർ കെ. ഗോപാലകൃഷ്ണൻ നായർ, ശാസ്താ സ്‌കൂൾ ട്രഷറർ വിജയൻ, ടി. കൃഷ്ണൻ നായർ, കെ. സതീഷ് കുമാർ, ചന്ദ്രൻ, ശാസ്താ സ് കൂൾ പ്രിൻസിപ്പൽ വി.വി. ബാബു , എം.ജി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.