minister
മന്ത്രി വീണ ജോർജ് കോട്ടക്കൽ ആര്യവൈദ്യശാല സന്ദർശിച്ചപ്പോൾ

കോട്ടക്കൽ: മന്ത്രി വീണ ജോർജ് കോട്ടക്കൽ ആര്യവൈദ്യശാല സന്ദർശിച്ചു. കൈലാസ മന്ദിരത്തിൽ എത്തിയ മന്ത്രിയെ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം. വാരിയർ, സി.ഇ.ഒ ഡോ.ജി.സി. ഗോപാലപിള്ള, ട്രസ്റ്റിമാരായ പി. രാഘവവാരിയർ, ഡോ.കെ. മുരളീധരൻ, കെ.ആർ. അജയ്, ഡോ.സുജിത് എസ് വാരിയർ, ജോയന്റ് ജനറൽ മാനേജർ യു. പ്രദീപ്, കെ.വി രാമചന്ദ്ര വാരിയർ, ഷൈലജാ മാധവൻ കുട്ടി, പി.എസ്. സുരേന്ദ്ര വാരിയർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, ഡി.എം.ഒ ഡോ. രേണുക എന്നിവരും ഉണ്ടായിരുന്നു.