മലപ്പുറം: മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാദ്ധ്യമ പ്രവർത്തകർ മലപ്പുറത്ത് പ്രതിഷേധ സംഗമം നടത്തി. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടിയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി. അജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് വിമൽ കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, സുരേഷ് എടപ്പാൾ, ടി.എം ഷുഹൈബ്, സെക്രട്ടറി സി.വി രാജീവ്, ട്രഷറർ വി.വി അബ്ദുൾ റൗഫ് തുടങ്ങിയവർ സംസാരിച്ചു. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റുമാരായ മുജീബ് പുള്ളിച്ചോല,ഗീതു തമ്പി, ജോയിന്റ് സെക്രട്ടറി സി.പി സുബൈർ, നിർവാഹക സമിതി അംഗങ്ങളായ വി.കെ മുഹമ്മദ് ഷമീം,വി.എം സുബൈർ, പി.കെ അബദുൾ നാസർ എന്നിവർ നേൃതൃത്വം നൽകി.