students
കാലടി പഞ്ചായത്ത് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചപ്പോൾ

എടപ്പാൾ: കാലടി പഞ്ചായത്ത് എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജിൻസി പി.ജി അദ്ധ്യക്ഷയായ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് അസ്ലം തിരുത്തി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ എൻ.കെ, ആനന്ദൻ കെ.കെ, റംസീന ഷാനൂബ്, ബാബു കെ.ജി, ബഷീർ ടി, ബൽകീസ് കെ, സലീന വി.സി തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. ഫാഹിദ് കെ.വിയുടെ കരിയർ ഗൈഡൻസ് ക്ലാസും നടന്നു.