പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ മർച്ചന്റ്സ് അസോസിയേഷൻ അംഗവും ചെട്ടിപ്പടിയിലെ മംഗല്യ ഫാൻസി ഉടമയുമായിരുന്ന നിര്യാതനായ പി.വി രാജീവന്റെ കുടുംബത്തിനുള്ള ജില്ലാ വെൽഫെയർ ഫണ്ട് ആനുകൂല്യം 10 ലക്ഷം രൂപ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ആശ്രിതർക്ക് കൈമാറി. വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് വി. മുഹമ്മദ് അദ്ധ്യക്ഷനായ ചടങ്ങിൽ എം. കുഞ്ഞിമുഹമദ്, നൗഷാദ് കളപ്പാടൻ, പി.എ ബാവ, കെ. അനിൽകുമാർ, കെ. അബ്ദുൾ സമദ്, ഗോപി കല്ലുങ്ങൽ തുടങ്ങിയവർ സംസാരിച്ചു.