മലപ്പുറം: കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഒതുക്കുങ്ങൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾ അടക്കം പഠിക്കാൻ വരുന്ന കേന്ദ്രമാക്കി കേരളത്തിലെ സർവകലാശാലകളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഒതുക്കുങ്ങൽ പഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റിൽ ബാങ്കിംഗ് പഞ്ചായത്താക്കി മാറ്റാൻ സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല രാജ്യത്തെ മികച്ച സ്ഥാപനമായി മാറിയിട്ടുണ്ട്.
കായിക വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനം മുന്നേറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒതുക്കുങ്ങൽ പഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റിൽ ബാങ്കിംഗ് പഞ്ചായത്താക്കി മാറ്റാൻ സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. സലീന അദ്ധ്യക്ഷത വഹിച്ചു.
ലാബ് സജ്ജമാക്കി
കേന്ദ്ര സർക്കാരിന്റെ അടൽ ഇന്നോവേഷൻ മിഷന്റെയും നീതി ആയോഗിന്റെയും സഹകരണത്തോടെയാണ് പുതിയ ലാബ് സജ്ജമാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്, മെഷീൻ ലേണിംഗ്, റോബോട്ടിക്‌സ്, ത്രീഡി ഇമേജ് പ്രിന്റിംഗ് തുടങ്ങിയവ പഠിക്കാനും പരിശീലിക്കാനും ലാബ് സഹായകമാവും.