തേഞ്ഞിപ്പലം: തന്റെ കഠിനാധ്വാനത്തിലൂടെ സ്വന്തം കഴിവിനെ വളർത്തിയെടുത്ത് ദേശീയ പുരസ്കാരത്തിന് അർഹനായ അനീസ് നാടോടി നാടിന്റെ അഭിമാനവും പുതു തലമുറയ്ക്ക് പ്രചോദനവുമാണെന്ന് കോഴിക്കോട് സർവകലാശാല വി.സി ഡോക്ടർ എം.കെ ജയരാജ്. മേടപ്പിൽ കുടുംബാംഗമായ അനീസിന് അദ്ദേഹത്തിന്റെ കുടുംബം നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ ജയരാജിൽ നിന്ന് അനീസ് ഉപഹാരം സ്വീകരിച്ചു. എം.അഹമ്മദ് കുട്ടി അദ്ധ്യക്ഷനായിരുന്നു. ബാപ്പു കെ.തേഞ്ഞിപ്പലം, എം.എൻ മുഹമ്മദ് കുട്ടി, ഖദീജ, ടി.പി മൊയ്തീൻകുട്ടി, സാലിഹ് മേടപ്പിൽ, റഷീദ് പൈനാട്ട്, മനാഫ് മേടപ്പിൽ, ഷരീഫ മേടപ്പിൽ സംസാരിച്ചു.