മലപ്പുറം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ സർഗവേദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കലയെ അറിയാനൊരു യാത്ര പദ്ധതിയുടെ ഭാഗമായി ഇശൽ പഠന യാത്ര സംഘടിപ്പിച്ചു. മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ.ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം നിർവഹിച്ചു. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ നടന്ന ഏകദിന ഇശൽ പഠന ക്യാമ്പിൽ അറുപതോളം കുട്ടികൾ പങ്കെടുത്തു.
മാപ്പിളപ്പാട്ടിന്റെ ചരിത്രവഴികളിലൂടെ എന്ന ശീർഷകത്തിൽ കവിയും മാപ്പിളപ്പാട്ട് ചരിത്രഗവേഷകനുമായ ഫൈസൽ കൻമനം ക്ലാസെടുത്തു. മാപ്പിളകലാ അക്കാദമി സെക്രട്ടറി ഫൈസൽ എളേറ്റിൽ ഇശലറിവ് എന്നവിഷയത്തിലും ക്ലാസിന് നേതൃത്വം നൽകി. പാട്ടുവർത്താനം പരിപാടിയിൽ മുൻമന്ത്രിയും വഖഫ് ബോർഡ് ചെയർമാനുമായ ടി.കെ ഹംസ കുട്ടികളുമായി സംവാദം നടത്തി. പുലിക്കോട്ടിൽ ഹൈദരാലി, വി.പി.റഹീന റഹ്മത്ത്, അൻവർ എടയൂർ, പി.ടി.ഫാത്തിമ, പി.അൻഷാദ്, റഫീക്ക് കോരാത്ത് പ്രസംഗിച്ചു