എടപ്പാൾ: തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രം മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ഏകദിന സമ്പൂർണ്ണ രാമായണ പാരായണ യജ്ഞം നടത്തി. കെ.ഇന്ദിര, കെ.വസന്ത, ഇ.വി.ഉഷ, കെ.രമാഭായി, ഇ.പി തിലകമണി, കാഞ്ചന കെ, ഗൗരിരാമചന്ദ്രൻ, ജ്യോതി താനൂർ, നളിനി പാക്കത്ത്, സുമതി, ബീന ഹരിദാസ് എന്നിവർ പാരായണം ചെയ്തു. ടി.കെ.വിജയൻ, മണി എടപ്പാൾ, എം.പി. വാസുദേവൻ, വിജയൻ അണ്ണേങ്ങോട്, എം.പി ജയൻ എന്നിവർ നേതൃത്വം നൽകി.