convensition

ചിറ്റൂർ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി യൂണിയൻ (എച്ച്.എം.എസ് )പെരുമാട്ടി പഞ്ചായത്ത് കൺവെൻഷൻ നടത്തി. വണ്ടിത്താവളം എ.എസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെഷൻ ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്) സംസ്ഥാന സെക്രട്ടറി എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനതാദൾ(എസ്) പെരുമാട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.അനിൽകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി.കെ.പത്മനാഭൻ, പെരുമാട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിഷപ്രേംകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി പ്രിയ സഹദേവൻ (പ്രസിഡന്റ്), ആർ.ശാന്തി, ഹംസത്ത് (വൈസ് പ്രസിഡന്റ്) റിഷ പ്രേംകുമാർ (ജനറൽ സെക്രട്ടറി), എസ്. സത്യഭാമ, ശ്രീജ (ജോയിറ്റ് സെക്രട്ടറി), ഷീബ രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.