vanam

നെന്മാറ: വനമഹോത്സവം- 2022 അനുബന്ധിച്ച് നെല്ലിയാമ്പതി റേഞ്ചിലെ പോത്തുണ്ടി സെഷന്റെ ആഭിമുഖ്യത്തിൽ പോക്കാമട വന സംരക്ഷണ സമിതിയുടെയും മാട്ടായി വന സംരക്ഷണ സമിതിയുടെയും സഹകരണത്തോടെ കുണ്ടൂർചോല മുതൽ പോത്തുണ്ടി വരെയുള്ള നെല്ലിയാമ്പതി ചുരം റോഡിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജനം നടത്തി. പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.ഗിരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി.രഞ്ജിത്ത്, എം.മനു, വി.എസ്.എസ് പ്രസിഡന്റുമാരായ ശിവൻ, മധു, വനസംരക്ഷണസമിതി അംഗങ്ങൾ എന്നിവർ പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജ്ജന യജ്ഞത്തിൽ പങ്കെടുത്തു.