railway

പാലക്കാട്: വനം വകുപ്പും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് വനമഹോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതിക്കുവേണ്ടി കൂട്ടയോട്ടം നടത്തി. യൂണിറ്റി റൺ ഫോർ എൻവയോൺമെന്റ് എന്ന് പേരിട്ട കൂട്ടയോട്ടം വനം വകുപ്പ് ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദൻ, അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ സക്കീർ ഹുസൈൻ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. പാലക്കാട് ഡി.എഫ്.ഒ കുറ ശ്രീനിവാസ്, റെയിൽവേ പൊലീസ് കമാൻഡന്റ് ജിതിൻ ബി.രാജ് എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സിബിൻ വന മഹോത്സവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് കമാൻഡന്റ് കെ.സഞ്ജയ് പണിക്കർ, റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ പി.ശ്രീകുമാർ, സി.ഷെരീഫ് , വി.വവേക് എന്നിവർ പങ്കെടുത്തു. റെയിൽവേ മൈതാനത്ത് വൃക്ഷതൈ നട്ടുകൊണ്ട് ആരംഭിച്ച കൂട്ടയോട്ടം അകത്തേത്തറ വഴി റെയിൽവേ കോളനിയിൽ സമാപിച്ചു.