
വടക്കഞ്ചേരി: തൃശൂർ-പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്താൻ തീരുമാനം. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നാൽ വാഹനങ്ങൾ 10 മുതൽ 40 രൂപ വരെ ഒരു ട്രിപ്പിന് അധികം നൽകേണ്ടി വരും. ബസുകളുടെ ടോൾ നിരക്ക് 310, 465 എന്ന തോതിലാകും. കാർ, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോർ വെഹിക്കിൾസിംഗിൾ യാത്രയ്ക്ക് 100 രൂപയും റിട്ടേൺ ഉൾപ്പെടെ 150 രൂപയുമാകും. പുതുക്കിയ നിരക്ക് രണ്ട് ദിവസത്തിനുള്ളിൽ നടപ്പാക്കുമെന്ന് കരാർ കമ്പനി അറിയിച്ചു. ടോൾ നിരക്ക് കുറച്ചതിനെതിരെ കരാർ കമ്പനി നൽകിയ അപ്പീലിൽ കമ്പനിക്ക് അനുകൂലമായ ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.