seminar

മണ്ണാർക്കാട്: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് മണ്ണാർക്കാട് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നവലോക നിർമ്മിതിക്ക് സഹകരണ സംഘങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. റൂറൽ ബാങ്കിൽ നടന്ന സെമിനാർ തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ഐ.സി.എം ഡയറക്ടർ എം.വി.ശശികുമർ വിഷയാവതരണം നടത്തി. വിവിധ സഹകരണ സംഘങ്ങളിലെ ഭാരവാഹികളും ജീവനക്കാരും പങ്കെടുത്തു.