
വാളയാർ: മലബാർ സിമന്റ്സ് എംപ്ലോയീസ് ലൈബ്രറിയിൽ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച പരിപാടി സിവിൽ എക്സൈസ് ഓഫീസർ ആർ.രമേഷ് ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ഒ.സ്മിത മുഖ്യപ്രഭാഷണം നടത്തി. പ്രിവന്റീവ് ഓഫീസർ ശ്യാംജിത്ത്, ബിഥുൻ കുമാർ, സി.എം.പ്രകാശൻ, പ്രജിത്ത് തോട്ടത്തിൽ, ശ്രീകല.ആർ, ജ്യോതി ദിവാകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.