
മണ്ണാർക്കാട്: വിദ്യാഭ്യാസ രംഗത്ത് നേടിയ വിജയമാണ് കേരളത്തിന്റെ യശസ്സ് ഉയർത്തിയ എല്ലാ നേട്ടങ്ങളുടെയും ചാലക ശക്തിയായതെന്ന് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം. പുരുഷോത്താമൻ പറഞ്ഞു. വടക്കേക്കര വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗൺസിലർ ടി.ആർ.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. നവമലയാളി വായനശാല പ്രസിഡന്റ് ഇ.മുഹമ്മദ് ബഷീർ, എം.സരസ്വതി, പി.പാർവ്വതി, നാഗരാജൻ (ദാസസപ്പൻ), റജീന ഊർമിള, പി.എ.ഹസ്സൻ മുഹമ്മദ്, കെ.ചന്ദ്രൻ , സൗമ്യ ,പി.തങ്കമണി തുടങ്ങിയവർ സംസാരിച്ചു.