
മലമ്പുഴ: നിയോജക മണ്ഡലത്തിലെ മരുതറോഡ് ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല ചന്തയും കർഷക ഗ്രാമസഭയും ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ ഇന്ദിരാഗാന്ധി മൾട്ടി പർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ആർ.വിഷ്ണുദാസിന് അതുദ്പാദന ശേഷിയുള്ള തെങ്ങിൻ തൈ നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.നിർമ്മല അദ്ധ്യക്ഷത വഹിച്ചു.ഞാറ്റുവേല ചന്തയിൽ അതുദ്പാദന ശേഷിയുള്ളതും മൂന്ന് വർഷം കൊണ്ട് കായ്ഫലം ലഭിക്കുന്ന തെങ്ങിൻ തൈകൾ, വിവിധ തരം മാവിൻ തൈകൾ, വർഷം മുഴുവൻ കായ്ക്കുന്ന മാവിൻ തൈകളും വിവിധ തരം പച്ചകറി തൈകൾ, അലങ്കാര തൈകൾ എന്നിവ സബ്സിഡി നിരക്കിലും അല്ലാതെയും കൃഷിഭവനിൽ നിന്ന് ലഭിക്കും. കർഷക ഗ്രാമ സഭയിൽ ആത്മ പ്രൊജക്ടർ ഡയറക്ടർ കെ.ദീപതി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.എ.നിസ്സാം, കൃഷി ഓഫീസർ എം.എൻ.സുഭാഷ് എന്നിവർ വിവിധ കൃഷി രീതികളെ കുറിച്ച് ക്ലാസുകൾ നടത്തി. യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.ജി.ഉണ്ണിത്താൻ, ആർ. കൃഷ്ണകുമാരി, കൃഷി അസിസ്റ്റന്റുമാരായ ആർ.സരിത, ആർ.രജനി, മലമ്പുഴ ജലസേചന കമ്മിറ്റി മെമ്പർ ജഗദീശൻ, പാടശേഖര കമ്മിറ്റി ഭാരവാഹികൾ, കർഷകർ തുടങ്ങിയവ പങ്കെടുത്തു.