
പാലക്കാട്: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ 104-ാം ജന്മവാർഷികം ഡി.സി.സിയിൽ ആഘോഷിച്ചു. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വത്തിൽ കെ.കരുണാകരന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട നേതാവായിരുന്നു അദ്ദേഹമെന്നുംകൊച്ചിയിലെ വിമാനത്താവളവും, കലൂർ സ്റ്റേഡിയം ഉൾപ്പെടെയുള്ളവയും ലീഡറുടെ ദീർഘ ദൃഷ്ടിയോടെയുള്ള വികസന കാഴ്ചപ്പാടിന്റെ നേർകാഴ്ചകളാണെന്നും തങ്കപ്പൻ പറഞ്ഞു. നേതാക്കളായ പി.വി.രാജേഷ്, പി.എച്ച്.മുസ്തഫ, സുധാകരൻ പ്ലാക്കാട്ട്, പ്രദീഷ് മാധവൻ, എ.കൃഷ്ണൻ, വി.മോഹനൻ, പി.എസ്.വിബിൻ, കെ.ഭവദാസ്, ഡി.ഷജിത്കുമാർ, സി.മണി, എം.വത്സകുമാർ എന്നിവർ പങ്കെടുത്തു.