
ചിറ്റൂർ: നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നല്ലേപ്പിള്ളി ഗവ.യു.പി.സ്കൂളിൽ പച്ചക്കറി തോട്ടമൊരുക്കി.
യു.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ എം.പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. എസ്.കെ.എച്ച്.എസ് പ്രിൻസിപ്പൽ എ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക വി.മിനി, സി.ഷീജ, സന്ധ്യ എസ്.നായർ സി.ദിലീപ്, സി.ചന്ദ്രൻ, എൻ.ആർ.പ്രവിത, വി.ഹേമാംബിക എന്നിവർ സംസാരിച്ചു.