mcl

വാളയാർ: മലബാർ സിമന്റ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന പരിപാടി നാടക കലാകാരൻ പി.കെ.മധു ഉദ്ഘാടനം ചെയ്തു. എല്ലാവിഭാഗം ജനങ്ങളുടെയും മനസുകളിൽ ജീവിക്കുന്ന ചിരഞ്ജീവിയായ കഥാകാരനായിരുന്നു ബഷീർ. മലയാളത്തിന്റെ വാക്കുകൾ ഉപയോഗിച്ച് അതിനുമുമ്പുള്ള എഴുത്തുകാർക്ക് സാധിക്കാത്ത വ്യത്യസ്തമായ പുതിയ ഭാഷ തന്റെ കൃതികളിലൂടെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞ വിശ്വസാഹിത്യകാരനായിരുന്നു ബഷീറെന്നും അദ്ദേഹം അനുസ്മരിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എസ്.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രജിത്ത് തോട്ടത്തിൽ, ഷകർഷാ, ജ്യോതി ദിവാകർ, എ.കെ.ബിഥുൻ കുമാർ, ആർ.ശ്രീകല എന്നിവർ പങ്കെടുത്തു. തുട‌ർന്ന് 'പാത്തുമ്മയുടെ ആട് ' എന്ന നോവലിന്റെ ആവിഷ്‌കാരം കുട്ടികൾ അവതരിപ്പിച്ചു.