inogration

കടമ്പഴിപ്പുറം: പഞ്ചായത്തിൽ ശൈലി ആപ്പ് ജീവിതശൈലി രോഗനിർണയ സർവേ, ആശമാർക്കുള്ള പരിശീലന പരിപാടി എന്നിവയുടെ പഞ്ചായത്തുതല ഉദ്ഘാടനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ശാസ്‌തകുമാർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.നാരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ശെൽവരാജ്, ഡോ. മാലിനി, മാസ്റ്റർ ട്രെയിനി സി.വിനീത എന്നിവർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സുബ്രഹ്മണ്യൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ.സന്തോഷ്, ജെ.എച്ച്.ഐമാരായ പി.മുരളീകൃഷ്ണൻ, ടി.ബിന്ദു, എൻ.ശ്രീദിവ്യ, ജെ.പി.എച്ച്.എൻ പി.വി.അനിത എന്നിവർ പങ്കെടുത്തു.