
കോങ്ങാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരന്റെ 104 ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ എസ്.സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.സുധീർ കുമാർ, കെ.ആർ.ചാത്തു, കെ.എസ്.നരസിംഹ്, കെ.സി.പുഷപലത, പി.പി.ശിവരാമകൃഷ്ണൻ, എം.എൻ.രതി, ടി.നാരായണൻ എന്നിവർ പങ്കെടുത്തു.