
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സാക്ഷിവിസ്താരം ഈ മാസം 18ന് പുനരാരംഭിക്കും. പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം.മേനോൻ നിയമിതനായതിനെ തുടർന്നാണിത്. 122 സാക്ഷികളുള്ള കേസിൽ 12 വരെയുള്ള സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇതിൽ 11, 12 സാക്ഷികൾ കൂറുമാറിയിരുന്നു. തുടർന്നാണ് മധുവിന്റെ അമ്മയും സഹോദരിയും പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. ഇനി 13 മുതലുള്ള സാക്ഷികളെ വിസ്തരിക്കുമെന്ന് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു.