
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ജനതാദൾ (എസ്) കൊടുമ്പ് പഞ്ചായത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണജാഥ ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ.ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെ.ആഷിഫ് അദ്ധ്യഷത വഹിച്ചു. യുവജനതാദൾ (എസ്) ജില്ലാ ജനറൽ സെക്രട്ടറി എം.ലെനിൻ, പാലക്കാട് മണ്ഡലം പ്രസിഡന്റ് എ.രമേഷ് കുമാർ, ഗിരീഷ്, കാദർ എന്നിവർ പങ്കെടുത്തു.
ജാഥ ക്യാപ്റ്റൻ കെ.എ.ഹരിദാസിന്റെ നേതൃത്വത്തിൽ കൊടുമ്പ് പഞ്ചായത്തിലെ 16 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. കൊടുമ്പിൽ നടന്ന സമാപന പൊതുയോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.എ.ഹരിദാസ് അദ്ധ്യഷത വഹിച്ചു. യുവജനതദൾ (എസ്) ജില്ലാ പ്രസിഡന്റ് ടി.മഹേഷ്, അബ്ദുൾ ഖാദർ കണ്ണാടി, വേണു എന്നിവർ പങ്കെടുത്തു.