dam

വടക്കഞ്ചേരി: മംഗലംഡാമിന്റെ ഷട്ടർ തുറന്നു. കനത്തമഴയെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ചതിനാലാണ് മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്നത്. വൈകുന്നേരം നാല് മണിയോടെ ഒരു ഷട്ടർ 18 സെന്റിമീറ്റർ തുറന്നു. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 77.88 മീറ്റർ പരമാവധി ജലനിരപ്പുള്ള മംഗലംഡാമിൽ 76.1 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് ഉയർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ഷട്ടറുകൾ തുറക്കാനാണ് സാധ്യത.