അലനല്ലൂർ: കൃഷ്ണ എ.എൽ.പി സ്‌കൂളിൽ പെരുന്നാൾ ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബഷീർ തെക്കൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക എം.ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. കുട്ടികളിൽ സ്‌നേഹം, സാഹോദര്യം, സൗഹാർദ്ദം എന്നിവ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് മെഹന്തി ഫെസ്റ്റ്, മെഗാ ഒപ്പന, മാപ്പിളപ്പാട്ട്, സ്‌നേഹവിരുന്ന് എന്നിവയും നടന്നു. പി.ടി.എ പ്രസിഡന്റ് നവാസ് ചോലയിൽ, മുഹമ്മദ് ഷാഫി, കെ.സജിമോൻ, പി.സിദ്ദീഖ്, ഷീബ, കെ.സുമിത, പി.ദീപക്, ജയ മണികണ്ഠകുമാർ, പി.ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.