inogration
ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സദസ് മലപ്പുറം വിജിലൻസ് സി.ഐ പി.ജോതീന്ദ്ര കുമാർ ഉദ്ഘാടനം ചെയ്യുന്നു.

അലനല്ലൂർ: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുകയെന്ന ലക്ഷ്യത്തോടെ ലഹരിവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോട്ടപ്പള്ളയിൽ ജനകീയസദസ് സംഘടിപ്പിച്ചു. മലപ്പുറം വിജിലൻസ് സി.ഐ പി.ജോതീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയർമാൻ പി.അക്ബറലി അദ്ധ്യക്ഷത വഹിച്ചു. നാട്ടുകൽ എസ്‌.ഐ പ്രവീൺ ബോധവത്കരണ ക്ലാസെടുത്തു.

പി.അഹമദ് സുബൈർ, എൻ.കെ.മുഹമ്മദ് ബഷീർ, പി.ബാലകൃഷ്ണൻ, വി.മുഹമ്മദ്, പി.അശോകൻ, ടി.കെ.ഷംസുദീൻ, പി.രഞ്ജിത്ത്, എന്നിവർ പങ്കെടുത്തു. എടത്തനാട്ടുകര മേഖലയിലെ എല്ലാ വീടുകളിലും സമിതിയുടെ നേതൃത്വത്തിൽ ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്തു.