vazha

പാലക്കാട്: നഗരസഭാ പരിധിയിലെ പ്രധാനറോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. റോബിൻസൺ റോഡിലെ കുഴികളിലാണ് വാഴനട്ടത്. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. സാജോ ജോൺ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സദ്ദാം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. എം.പ്രശോഭ്, അനുപമ പ്രശോഭ്, മൻസൂർ, കെ.എസ്.വിപിൻ, സി.നിഖിൽ, എസ്.ദീപക്, അരുൺ പ്രസാദ്, ലക്ഷ്മണൻ, ബൈജു എന്നിവർ നേതൃത്വം നൽകി.