പാലക്കാട്: പാചകവാതകം, വൈദ്യുതി ചാർജ് വിലവർദ്ധനവുകൾ പിൻവലിക്കണമെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കൗൺസിൽ യോഗം കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഗാന്ധിയൻ പി.ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ യോഗം അനുശോചനവും രേഖപ്പെടുത്തി. ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാൻ എം.എൽ.എ സ്ഥാനവും രാജിവയ്ക്കുക, അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക, നശിപ്പിച്ച ഗാന്ധി പ്രതിമകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.