inogration
ശ്രീകൃഷ്ണപുരം ടി.കെ.ഡി അനുസ്മരണവും സ്മാരക പുരസ്‌കാര വിതരണവും കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: ടി.കെ.ഡി അനുസ്മരണവും മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള ടി.കെ.ഡി സ്മാരക പുരസ്‌കാര വിതരണവും കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.രാമൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള ടി.കെ.ഡി സ്മാരക പുരസ്‌കാരം 11,111 രൂപയും പ്രശസ്തിപത്രവും എം.കാസിമിന് സമ്മാനിച്ചു. ടി.കെ.ഡി അനുസ്മരണ പ്രഭാഷണം എഴുത്തുകാരൻ കെ.സി.നാരായണൻ നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ.മോഹനൻ മുഖ്യാതിഥിയായി. സി.വിജയൻ, എ.എം.ഉഷാദേവി, എം.നന്ദകുമാർ, ശ്രീകൃഷ്ണപുരം മോഹൻദാസ്, എം.കുട്ടികൃഷ്ണൻ, കെ.വിദ്യാധരൻ എന്നിവർ പങ്കെടുത്തു.