
പാലക്കാട്: സന്തോഷത്തിന്റെയും ത്യാഗത്തിന്റേയും സ്നേഹത്തിന്റെയും ഒത്തുചേരലോടെ വിശ്വാസി സമൂഹം ബലി പെരുന്നാൾ ആഘോഷിച്ചു. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ബലിപെരുന്നാൽ അതിന്റെ പൂർണതയിൽ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിലായിരുന്നു വിശ്വാസികൾ. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പള്ളികളിലെല്ലാം ഈദ് നിസ്‌കാരം, പാർത്ഥന, പ്രഭാഷണം, നോമ്പുതുറ എന്നിവ നടന്നു. കുട്ടികൾ ഉൾപ്പെടെ നിരവധി വിശ്വാസികളാണ് ചടങ്ങുകളിൽ പങ്കെടുത്തത്. പള്ളികളിൽ രാവിലെ നടന്ന നിസ്‌കാരത്തിന് ശേഷം മൃഗങ്ങളെ ബലിയർപ്പിക്കുന്ന ചടങ്ങുകളും നടന്നു.