inogration

ഒറ്റപ്പാലം: ശ്രീനാരായണ ഗുരുജയന്തി ആഘോഷത്തിന്റെ മുന്നോടിയായി എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ ആലോചനായോഗവും സ്വാഗതസംഘം രൂപീകരണവും നടത്തി. വാണിയംകുളം മാളൂട്ടി മണ്ഡപത്തിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.സി.ജയൻ, കെ.ആർ.ബാലൻ, സി.സതീശൻ, ടി.പി.രാമചന്ദ്രൻ, പി.രത്നകുമാരി, എ.സ്വയംപ്രഭ, ബി.വിജയകുമാർ, സുമ സുബ്രഹ്മണ്യൻ, ടി.സേതുമാധവൻ, കെ.ബിജു, കെ.ദാസൻ എന്നിവർ പങ്കെടുത്തു. ഇത്തവണത്തെ ചതയദിനാഘോഷം കുളപ്പുള്ളിയിൽ നടത്താനും യോഗം തീരുമാനിച്ചു.