
ശ്രീകൃഷ്ണപുരം: കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ വേണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വർദ്ധിപ്പിച്ച പാചകവാതകം, വൈദ്യുതി, ബസ് ചാർജ് എന്നിവ കുറയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പി.സി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മനോജ് ആറ്റാശ്ശേരി, എൻ.നാരായണൻകുട്ടി, സി.കെ.മുഹമ്മദ്, കെ.അസൈനാർ, എം.സി.നാരായണൻകുട്ടി, പി.എം.ശിവരാമൻ, കെ.രാജൻ എന്നിവർ പങ്കെടുത്തു.