
ചിറ്റൂർ: ലോട്ടറി കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്ന കാഴ്ച ഇല്ലാത്ത വണ്ടിത്താവളം പാറമട സ്വദേശി ഡി.സതീഷിന് താങ്ങായി ചിറ്റൂർ പ്രതികരണവേദി. കഴിഞ്ഞ ദിവസം രാവിലെ പള്ളിമുക്കിൽ ചായക്കടയിൽ വെച്ച് സതീഷിന്റെ കൈയ്യിൽ നിന്നും ലോട്ടറി വാങ്ങാനായി സമീപിച്ചയാൾ 2500 രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റുമായി മുങ്ങി. ചായ കുടിക്കാനെത്തിയ വ്യക്തി ലോട്ടറി ആവശ്യപ്പെട്ടതിനെ തുടർന്ന് തന്റെ കൈയ്യിലുണ്ടായിരുന്ന ലോട്ടറി ടിക്കറ്റ് മുഴുവൻ കൊടുത്തു. അല്പസമയത്തിനു ശേഷം ടിക്കറ്റുകൾ മടക്കി നൽകി അയ്യാൾ സ്ഥലം വിട്ടു. തിരിച്ചുതന്ന ടിക്കറ്റ് എണ്ണിനോക്കിയപ്പോഴാണ് ഒരുകെട്ട് നഷ്ടപെട്ടതായി അറിയുന്നെതെന്ന് സതീശൻ പറഞ്ഞു. അപ്പോഴേക്കും പ്രതി സ്ഥലം വിട്ടിരുന്നു. ലോട്ടറി ടിക്കറ്റുകൾ നഷ്ടപ്പെട്ടതുമൂലം വിഷമം അനുഭവിക്കുന്ന സതീഷിനെ ചിറ്റൂർ പ്രതികരണവേദി പ്രവർത്തകർ വീട്ടിലെത്തി സന്ദർശിച്ചു. അദ്ദേഹത്തിന് നഷ്ടമായ 2500 രൂപ പ്രതികരണവേദിക്ക് വേണ്ടി വാർഡ് മെമ്പർ എസ്.ശെൽവൻ കൈമാറി. പ്രതികരണവേദി പ്രസിഡന്റ് എ. ശെൽവൻ, സെക്രട്ടറി എം. മജേഷ്, കെ .വിജയകുമാർ, സി. വിനോദ് ചന്ദ്രൻ,നളിനി മണി, എം. ഗുരുഭായ് എന്നിവർ പങ്കെടുത്തു.