
കൊല്ലങ്കോട്: പറമ്പിക്കുളം കടുവാ സങ്കേതത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ പെൺകടുവയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി.
നാഷണൽ ടൈഗർ കൺസർവേഷൻ അതോറ്റി (എൻ.ടി.സി.എ) യുടെ മാനദണ്ഡങ്ങൾ വിധേയമായി എൻ.ടി.സി.എയുടെ ജില്ലാപ്രതിനിധി എൻ.നമശിവായം, ചീഫ് വൈൽഡ് ലൈഫ് വിഭാഗം ഓഫീസർ കെ.അബ്ദുൾറഷീദ്, വനംവകുപ്പ് സീനിയർ വെറ്റിനറി സർജൻ ഡോ. ശെൽവ മുരുകൻ, അസിസ്റ്റന്റ് വെറ്റിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം, പമ്പിക്കുളം കടുവാസങ്കേതത്തിന്റെ ചുമതലയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥൻ കുറാ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പറമ്പിക്കുളം വനംവകുപ്പിന്റെ പഴയ ക്വാട്ടേഴ്സിന്റെ ഭാഗത്താണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു.