inogration

കോട്ടോപ്പാടം: കണ്ടമംഗലം പുറ്റാനിക്കാട് ഡി.വൈ.എഫ്‌.ഐയിൽ നിന്ന് രാജിവെച്ച് യൂത്ത് കോൺഗ്രസിലേക്ക് ചേർന്നവർക്ക് സ്വീകരണ യോഗം സംഘടിപ്പിച്ചു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. ഷാനിജ്, ഉണ്ണീൻ, ഉനൈസ്, ഷബീർ, സിദ്ദീഖ് എന്നിവർക്കാണ് സ്വീകരണം നൽകിയത്. പഞ്ചായത്ത് മെമ്പർ നിജോ വർഗ്ഗീസ്, കോട്ടോപ്പാടം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സിജാദ് അമ്പലപ്പാറ,കൊച്ചു നാരായണൻ, സെയ്തലവി തുടങ്ങിയവർ പങ്കെടുത്തു.