nss

മണ്ണാർക്കാട്: ജില്ലാ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീംമിന്റെ ജില്ലാതല പരിപാടിയായ 'മല്ലികാരാമം' ചെണ്ടുമല്ലി കൃഷി പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട് ക്ലസ്റ്ററിലെ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റുകളിലേക്ക് തൈകൾ വിതരണം ചെയ്‌ത് പദ്ധതിക്ക് തുടക്കമായി. നാഷണൽ സർവീസ് സ്‌കീം പി.എ.സി അംഗം കെ.എച്ച്.ഫഹദ് എം.ഇ.ടി ഹയർ സെക്കൻഡറി സ്‌കൂൾ യൂണിറ്റ് പ്രോഗ്രാം ഓഫീസർ ജസാർ പപ്പാട്ടിന് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. ഡി.എച്ച്.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ സി.ആഷ അദ്ധ്യക്ഷത വഹിച്ചു. ഇ.യൂസുഫലി, എം.രജനി, എം.രമ്യ, ഷിഫ്ന, ടി.കെ.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.