cow

തൃത്താല: ഭാരതപ്പുഴയിൽ പശുവിന്റെ ജഡം കണ്ടെത്തി. തൃത്താല വെള്ളിയാങ്കല്ല് പാർക്കിന് സമീപത്തായാണ് പശുവിന്റെ ജഡം പുഴയിൽ കണ്ടെത്തിയത്. നാട്ടുക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പരുതൂർ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് പുഴയിൽ നിന്നും പശുവിന്റെ ജഡം കരക്കെടുത്ത് കുഴിച്ച് മൂടി. മൂന്ന് ദിവസം പഴക്കമുള്ളതായാണ് കണക്കാക്കുന്നത്. പശുവിന്റെ ഉടമസ്ഥാനാരെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പശുവിന്റെ ജഡം പുഴയിൽ ഒഴുകി വന്നതായിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതർ.