inogration

പാലക്കാട്: പാലക്കാട് സർവീസ് സഹകരണ ബാങ്കിന്റെ പിരായിരി പഞ്ചായത്തിനു കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകിയ മുറ്റത്തെ മുല്ല വായ്‌പ പദ്ധതിയുടെ അവലോകന യോഗം കൊടുന്തിരപ്പുള്ളി ഗവ. എൽ.പി സ്കൂളിൽ നടന്നു. ബാങ്ക് പ്രസിഡന്റ് സി.ബാലൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷംസാദ് നിഷ, ബ്ലോക്ക് കോ- ഓർഡിനേറ്റർമാരായ പ്രസീത, രേഷ്‌മ, ബാങ്ക് ഭരണസമിതി അംഗങ്ങളായ സി.സ്വാമിനാഥൻ, കെ.ആർ.ഭാസ്കരൻ, ബ്രാഞ്ച് മാനേജർ ടി.സി.ഷാംജോ എന്നിവർ പങ്കെടുത്തു.