b

പാലക്കാട്: അഹല്യ കാമ്പസിൽ രണ്ട് ദിവസമായി നടന്നുവന്ന ബി.ജെ.പി സംസ്ഥാന പഠനശിബിരത്തിന് ഇന്ന് സമാപനം. ഇന്നലെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പുതിയ കേരളത്തിൽ ബി.ജെ.പിയുടെ വീക്ഷണം എന്ന വിഷയം അവതരിപ്പിച്ചു. പാർട്ടിയുടെ ഭാവി പരിപാടികളും കേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാടും അദ്ദേഹം പ്രവർത്തകരുമായി പങ്കുവച്ചു. സംസ്ഥാനത്തിന്റെ പ്രഭാരി സി.പി.രാധാകൃഷ്ണൻ, ദേശീയ എക്സിക്യുട്ടീവ് അംഗം പി.കെ.കൃഷ്ണദാസ്, ആർ.എസ്.എസ് പ്രാന്തപ്രചാരക് എസ്.സുദർശൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, സി.കൃഷ്ണകുമാർ, വിനീത ഹരിഹരൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഇന്ന് ദേശീയ സംഘടന സെക്രട്ടറി ബി.എൽ.സന്തോഷ് ശിബിരത്തിൽ പങ്കെടുക്കും.