inogration

ശ്രീകൃഷ്ണപുരം: ലയൺസ് ക്ലബ്ബിന്റെ 2022-23 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഗീതശില്പം കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഭാസ്‌കർ പെരുമ്പിലാവിൽ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് അഡ്വൈസർ എ.കെ.ഹരിദാസ്, മുൻ ഡിസ്ട്രിക്ട് ഗവർണർ സി.ജോസഫ് ജോൺ, എം.എൻ.മധുസൂദനൻ, ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എൻ.വി.മുരളീകൃഷ്ണൻ, ജെ.സി.ഐ പ്രസിഡന്റ് വി.സുനിൽകുമാർ, സത്യാനന്ദൻ, ശരത്ത്, ബേബി, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

ഭാരവാഹികളായി കെ.ആർ.അരുൺ രവി (പ്രസിഡന്റ്), ഭാസ്‌കർ പെരുമ്പിലാവിൽ (സെക്രട്ടറി), ഡോ. എൻ.അരവിന്ദാക്ഷൻ (ട്രഷറർ), മണികണ്ഠൻ മഠത്തിൽ, പുനത്തിൽ ജയകൃഷ്ണൻ (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ മേഖലകളിൽ നിസ്വാർത്ഥ സേവനങ്ങളിലൂടെ അംഗീകാരം നേടിയ ട്രോമാകെയർ യൂണിറ്റ് ലീഡർ മണി കരിമ്പുഴ, അടയ്ക്കാപുത്തൂർ സംസ്‌കൃതിയുടെ രാജേഷ് അടയ്ക്കാപുത്തൂർ, രാധാകൃഷ്ണൻ ആലുംകുണ്ടിൽ, ടി.പി.ഭാസ്‌കരൻ എന്നിവരെ ആദരിച്ചു. തിരുവാഴിയോട് ജി.എൽ.പി സ്‌കൂൾ, തലയണക്കാട് എൽ.പി സ്‌കൂൾ തുടങ്ങിയ രണ്ട് സ്‌കൂളുകൾ ദത്തെടുത്തതിനുപുറമെ എല്ലാ സ്‌കൂളിലും വേസ്റ്റ് ബാസ്‌ക്കറ്റ് വിതരണം, ശുദ്ധമായ കുടിവെള്ള വിതരണ പ്രൊജക്ട്, വിഷൻ പ്രൊജക്ട്, ഡയബറ്റിസ് പ്രൊജക്ട്, വിദ്യാർത്ഥിമിത്ര തുടങ്ങിയ സേവന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. ടെലിവിഷൻ താരങ്ങളായ പ്രദീപ് ചെറായ, ബിന്ദു അരവിന്ദ് എന്നിവരുടെ സംഗീതനിശയും അരങ്ങേറി.