
ചിറ്റൂർ: ചിറ്റൂർ- തത്തമംഗലം നഗരസഭയിലെ 22ാം വാർഡ് കൗൺസിലരുടെ നേതൃത്വത്തിൽ വാർഡിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും നോട്ട് ബുക്ക് വിതരണം ചെയ്തു. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. കരിയർ ഗൈഡൻസ് എന്ന വിഷയത്തിൽ ട്രെയിനർ ഹരീഷ് കെ.രാജഗോപാൽ ക്ലാസെടുത്തു. നഗരസഭ കൗൺസിലർ കെ.സി.പ്രീത് അദ്ധ്യക്ഷത വഹിച്ചു. കെ.നാരായണൻ, എം.ശശികുമാർ, എ.അബ്ദുൾ അസീസ്, എൻ. ദിനേഷ്, കെ.മുരുകൻ എന്നിവർ പങ്കെടുത്തു.