sndp

ഒറ്റപ്പാലം: എസ്.എൻ.ഡി.പി യോഗം കുളപ്പുള്ളി ശാഖ വാർഷിക പൊതുയോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി സി.സി.ജയൻ മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി കെ.നാരായണൻ, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.അരവിന്ദാക്ഷൻ, സി.സതീശൻ, ബി.വിജയകുമാർ, പി.രത്നകുമാരി, എ.സ്വയംപ്രഭ, സുമതി സുബ്രഹ്മണ്യൻ, ടി.കെ.കൃഷ്ണകുമാർ, കെ.ബിജു, കള്ളിയത്ത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. അറുപത് പിന്നിട്ട അംഗങ്ങളെയും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും ചടങ്ങിൽ ആദരിച്ചു.