inogration

പാലക്കാട്: കുണ്ടുവംപാടം എൻ.എസ്.എസ് കരയോഗം, വനിത സമാജം, ബാലസമാജം തിരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് തോട്ടശ്ശേരി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സംഘടന പ്രവർത്തന വിശദീകരണവും തിരഞ്ഞെടുപ്പും നിർവഹിച്ചു. യൂണിയൻ ഭരണസമിതി അംഗം എം.ഉണ്ണികൃഷ്ണൻ, ആർ.ശ്രീകുമാർ, ഹരിദാസ് മച്ചിങ്ങൽ എന്നിവർ പങ്കെടുത്തു. കരയോഗം ഭാരവാഹികളായി തോട്ടശ്ശേരി കൃഷ്ണകുമാർ (പ്രസിഡന്റ്), ഹരിഗോവിന്ദൻ (സെക്രട്ടറി), പി.രാമചന്ദ്രൻ (ഖജാൻജി), വനിത സമാജം ഭാരവാഹികളായി പി.രമ (പ്രസിഡന്റ്), സി.രജ്ഞിനി (സെക്രട്ടറി), സി.സ്മിത (ട്രഷറർ), ബാലസമാജം ഭാരവാഹികളായി വി.എം.സനോജ് (പ്രസിഡന്റ്), പി.ബി.ശ്രീയ (സെക്രട്ടറി), പി.എം.സച്ചിൻ (ട്രഷറർ) എന്നിവരെ പൊതുയോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.