inogration

ചിറ്റൂർ: നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ നടന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാനം നാടൻപാട്ടു കലാകാരൻ ജനാർദ്ദനൻ പുതുശ്ശേരി നിർവഹിച്ചു. എസ്.വി.പ്രേംദാസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ജനാർദ്ദനൻ പുതുശ്ശേരി നയിച്ച നാടൻപാട്ട് ശില്പശാല വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. സ്‌കൂൾ പ്രിൻസിപ്പൽ എ.ചന്ദ്രശേഖരൻ, പ്രധാനദ്ധ്യാപിക വി.മിനി, വിദ്യാരംഗം കൺവീനർ കെ.ജീന, സുനു സുബ്രഹ്മണ്യം, കെ.കൃഷ്ണകുമാർ, ബി.ശെന്തിൽ കുമാർ, സൂരജ്, മനോജോസഫ് എന്നിവർ പങ്കെടുത്തു.