
പാലക്കാട്: രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കി പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ കൃഷി, തൊഴിൽ, ഭവന നിർമ്മാണം തുടങ്ങിയവയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് കൈരളി പുലയർമഹാസഭ സംസ്ഥാന പ്രസിഡന്റ് എം.ടി.ശിവൻ സാർക്കാരിനോട് ആവശ്യപ്പെട്ടു. എസ്.സി, എസ്.ടി അവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച അവകാശ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.രമേശൻ സമരപ്രഖ്യാപനം നടത്തി. കെ.വൈ.രാഗിണി, ശ്രീകല ചന്ദ്രഹാസൻ, നരേന്ദ്ര ബാബു, ഭാസ്‌കരൻ, പത്മമോഹനൻ എന്നിവർ പങ്കെടുത്തു.