reshma

പട്ടാമ്പി: പട്ടാമ്പി പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ ചാലിശ്ശേരി കുന്നത്തേരിയിൽ അജീഷിന്റെ ഭാര്യ രേഷ്‌മ (28)യുടെ മൃതദേഹംകിട്ടി. തിങ്കളാഴ്ച രാത്രി എട്ടിന് യുവതി പുഴയിൽ ചാടുന്നത് ദൃക്‌സാക്ഷികളാണ് പൊലീസിൽ അറിയിച്ചത്. അർദ്ധരാത്രിവരെ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല ഇന്നലെ രാവിലെ എട്ടിന് തെരച്ചിൽ പുനരാരംഭിക്കുകയും 8.45ന് മൃതദേഹം കണ്ടെത്തുകയും ചെയ്തു. പാലത്തിനു സമീപത്തുനിന്ന് യുവതിയുടേതെന്ന് കരുതുന്ന ബാഗ് ലഭിച്ചിരുന്നു. അതിൽ നിന്നുള്ള വിശദാംശങ്ങൾ മുഖേനയാണ് ആമയൂരിൽനിന്ന് കാണാതായ രേഷ്മയാണ് പുഴയിൽ ചാടിയതെന്ന പ്രാഥമിക നിഗമനത്തിലെത്തിയത്. 12 വസുള്ള ഒരു മകളുണ്ട് രേഷ്മയ്ക്ക്.