photo
തൃത്താല പഞ്ചായത്തിലെ മേഴത്തൂർ വട്ടോളിക്കാവ് റോഡിലെ യാത്രദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചപ്പോൾ.

തൃത്താല: പഞ്ചായത്തിലെ മേഴത്തൂർ വട്ടോളിക്കാവ് റോഡിലെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൃത്താല മണ്ഡലം കോൺഗ്രസ് പ്രവർത്തകർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായുള്ള റോഡ് റബ്ബർറൈസ്ഡ് പണികൾ അവതാളത്തിലായിരിക്കുകയാണ്. റോഡ് പണി ഉടൻ തുടങ്ങണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രതിഷേധ സമരം ജില്ലാ കോൺഗ്രസ് സെക്രട്ടറി പി.വി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പി.എം.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. വി.പി.ഇബ്രാഹിം കുട്ടി, പി.കെ.അപ്പുണ്ണി എന്നിവർ പങ്കെടുത്തു.